ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പിടിത്തം: രണ്ട് പേര്‍ മരിച്ചു

കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് തുടങ്ങിയ തീ പിടിത്തം 11ാം നിലയിലേയ്ക്കും പടര്‍ന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മുംബയ് അന്ധേരിയില്‍ അപ്പാര്‍ട്ട്‌മെന്‌റിലുണ്ടായ തീ പിടിത്തതില്‍ രണ്ട് പേര്‍ മരിച്ചു. 20ഉം 22ഉം വയസ് പ്രായമുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. വെസ്റ്റ് അന്ധേരിയിലെ വീര ദേശായ് റോഡിലുള്ള 22 നില കെട്ടിടമായ എസ്ആര്‍എ (സ്ലം റീഹാബിലിറ്റേഷന്‍ അതോറിറ്റി) കെട്ടിടത്തിലാണ് ഇന്നലെ രാത്രി തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് തുടങ്ങിയ തീ പിടിത്തം 11ാം നിലയിലേയ്ക്കും പടര്‍ന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

മൂന്ന് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നു. തീ പിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെ മുഴുവന്‍ ആളുകളേയും ബിഎംസി (ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒഴിപ്പിച്ചു. രണ്ട് ഫ്‌ളാറ്റുകളില്‍ 270 സ്‌ക്വയര്‍ഫീറ്റ് പരിധിയില്‍ വരുന്ന ഇലക്ട്രിക് വയറിംഗുകള്‍, ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവ കത്തി നശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍