ന്യൂസ് അപ്ഡേറ്റ്സ്

പോപ്പുലർ ഫ്രണ്ടിനെ ഒറ്റപ്പെടുത്തി മുസ്ലിം സംഘടനകൾ; അക്രമവും കൊലപാതകവും മതത്തിന്റെ പേരിൽ വേണ്ട

Print Friendly, PDF & Email

അഭിമന്യു വധം ഇസ്ലാം അനുവദിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്നും വ്യാപക പ്രചാരണമുണ്ടാകുന്ന സാഹചര്യത്തിലാണ് എതിര്‍ പ്രചാരണത്തിനിറങ്ങാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചത്.

A A A

Print Friendly, PDF & Email

അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രചരണവുമായി മുസ്ലിം സംഘടനകള്‍. സമസ്തയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണത്തിന് 19ന് എറണാകുളത്ത് തുടക്കമാകും എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിമന്യു വധം ഇസ്ലാം അനുവദിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നിന്നും വ്യാപക പ്രചാരണമുണ്ടാകുന്ന സാഹചര്യത്തിലാണ് എതിര്‍ പ്രചാരണത്തിനിറങ്ങാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചത്. അക്രമവും കൊലപാതകവും നടത്തി അതിന് മതമാനം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത വ്യകതമാക്കി.

കൊലപാതകത്തിന് ഇസ്ലാമികമാനം നല്‍കി വിശ്വാസികളെ ബോധ്യപ്പെടുത്താനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കത്തെ പ്രതിരോധിക്കാനാണ് മുസ്ലിം സംഘടനകളുടെ തീരുമാനം. അഭിമന്യുവധത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കഴിഞ്ഞ ദിവസം കാന്തപുരവും രംഗത്തെത്തിയിരുന്നു.

അഭിമന്യുവിന്റെ കൊലപാതകത്തിനും മുസ്ലിം സമുദായ സംരക്ഷണത്തിന്റെ മറയിടാൻ പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐ പ്രവർത്തകർ ശ്രമം ആരംഭിച്ചതോടെ അപകടം തിരിച്ചറിഞ്ഞ‌് വെള്ളിയാഴ‌്ചയിലെ ജുമുഅ നമസ‌്കാരത്തിന്റെ ഭാഗമായ ഖുത്തുബ പ്രസംഗത്തിൽത്തന്നെ ഇമാമുമാർ തീവ്രവാദത്തെ തള്ളി പറഞ്ഞിരുന്നു.

കോഴിക്കോട‌് ടൗൺ ജുമാമസ‌്ജിദിലും, തിരുവനന്തപുരം പാളയം പള്ളിയിലുമാണ് ഖുതുബക്ക് ശേഷം മുസ്ലിം സമൂഹത്തിനു മുന്നറിയിപ്പ് നൽകുന്ന പ്രസംഗങ്ങൾ അരങ്ങേറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍