ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി ഫണ്ട് ശേഖരണം: ഖമറുന്നീസ അന്‍വറിനെ വനിത ലീഗ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി

നേരത്തെയും പല ഘട്ടങ്ങളിലും ലീഗ് നേതൃത്വവുമായി ഏറ്റുമുട്ടിയിട്ടുള്ള നേതാവാണ്‌ ഖമറുന്നീസ അന്‍വര്‍.

ബിജെപി ഫണ്ട് ശേഖരണ പരിപാടി ഉദ്ഘാടനം ചെയ്ത് വിവാദം സൃഷ്ടിച്ച ഖമറുന്നീസ അന്‍വറിനെ വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുസ്ലീംലീഗ് നേതൃത്വം നീക്കി. പരിപാടിയെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഖേദം പ്രകടിപ്പിച്ചതിന് ശേഷവും ഖമറുന്നീസ തന്റെ നടപടിയെ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ന്യായീകരിച്ചതായാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തല്‍.

ബിജെപി കേരളത്തിലടക്കം ഇന്ത്യയിലാകെ വളരുന്ന പാര്‍ട്ടിയാണെന്ന് പറഞ്ഞ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തതിനെ നേരത്തെ ഖമറുന്നീസ ന്യായീകരിച്ചിരുന്നു. നേരത്തെയും പല ഘട്ടങ്ങളിലും ലീഗ് നേതൃത്വവുമായി ഏറ്റുമുട്ടിയിട്ടുള്ള നേതാവാണ്‌ ഖമറുന്നീസ അന്‍വര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍