ട്രെന്‍ഡിങ്ങ്

മുസ്ലീംങ്ങള്‍ ഇല്ലാതെ ഹിന്ദു രാഷ്ട്രം സാധ്യമല്ലെന്ന് ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്

ആർ.എസ്.എസ് ന്യൂനപക്ഷവിരുദ്ധമല്ലെന്നും, ഭരണഘടനയുടെ ചട്ടക്കൂട് മാറ്റാൻ തങ്ങള്‍ നിർദ്ദേശിക്കുന്നില്ലെന്നും, അത് പ്രതിപക്ഷത്തിന്‍റെ ആരോപണം മാത്രമാണെന്നും ഭഗവത് വിശദീകരിച്ചു.

മുസ്‍ലിംകളെ അംഗീകരിക്കാതെ ഹിന്ദുരാഷ്ട്രം സാധ്യമല്ലെന്നും, ഭരണഘടനയ്ക്കും രാജ്യത്തെ നിയമത്തിനും എതിരല്ല ആർഎസ്എസ് എന്നും ആര്‍എസ്എസ് തലവൻ മോഹൻ ഭഗവത്. ഡൽഹിയിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ നിർണായക പ്രസ്താവന.

ആർ.എസ്.എസ് ന്യൂനപക്ഷവിരുദ്ധമല്ലെന്നും, ഭരണഘടനയുടെ ചട്ടക്കൂട് മാറ്റാൻ തങ്ങള്‍ നിർദ്ദേശിക്കുന്നില്ലെന്നും, അത് പ്രതിപക്ഷത്തിന്‍റെ ആരോപണം മാത്രമാണെന്നും ഭഗവത് വിശദീകരിച്ചു. “എല്ലാവരും ഭരണഘടനയെ മാനിക്കണമെന്നാണ് ഞങ്ങൾ കരുതുന്നത്. ആർഎസ്എസ് ഭരണഘടനയ്ക്ക് എതിരല്ല. ‘മതേതരത്വവും’ ‘സോഷ്യലിസ’വും പിന്നീട് ചേർക്കപ്പെട്ടതാണെങ്കിലും ഇപ്പോള്‍ അത് അവിടെയുണ്ട്”, അദ്ദേഹം പറഞ്ഞു. ഭാരതീയ ധാർമ്മികതയെ അടിസ്ഥാനമാക്കിയാണ് ഭരണഘടന എഴുതപ്പെട്ടതെന്നും, എന്നാൽ വിദേശ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള പുനർ വിചിന്തനം ആവശ്യമുള്ള നിരവധി നിയമങ്ങൾ നിലവിലുണ്ട് എന്നും 2017ല്‍ അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ഭരണഘടനയിൽ മാറ്റം വരുത്തണമെന്ന ആർഎസ്എസിന്‍റെ ദുരുദ്ദേശമാണ് ഈ പ്രസ്താവനക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Also Read: ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

ഏതെങ്കിലും സമൂഹത്തെയോ വിശ്വാസത്തെയോ തിരസ്കരിക്കുന്നതോ നിരസിക്കുന്നതോ അല്ല ഹിന്ദു രാഷ്ട്രം എന്ന ആശയം. മുസ്ലിംങ്ങള്‍ രാഷ്ട്രത്തിന്റെ ഭാഗമല്ല എന്ന് പറയുന്ന കാലത്ത് ഹിന്ദുത്വം അവശേഷിക്കില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വ ചിന്ത. ഹിന്ദു രാഷ്ട്രം എന്നതിന് മുസ്ലിംങ്ങൾ ഇല്ലാത്ത രാജ്യം എന്ന് അത്ഥമില്ലെന്നും ഭഗവത് പറഞ്ഞു.

പശുവിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങള്‍ നടക്കുന്നതിന്‍റെയും രാജ്യത്ത് മുസ്ലീംവിരുദ്ധ വികാരം വളർത്തുന്നതിന്‍റെയും പശ്ചാത്തലത്തിൽ ആര്‍.എസ്.എസ് തലവന്‍റെ ഈ വാക്കുകള്‍ പ്രസക്തമാണ്. ‘ഇന്ത്യയുടെ ഭാവി; ആര്‍.എസ്.എസിന്‍റെ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് അംഗങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. സര്‍ക്കാരിലോ ഭരണത്തിലോ ആര്‍എസ്എസിന് താൽപര്യമില്ല. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടുതലായി ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നന്‍റെ കാരണം മറ്റു പാര്‍ട്ടികളാണ് പരിശോധിക്കേണ്ടത്. സ്ത്രീ പുരുഷ സമത്വത്തിൽ തങ്ങള്‍ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും തുല്യ പരിഗണന ലഭ്യമാകണം എന്നും മോഹൻ ഭഗവത് പറഞ്ഞു.

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍