UPDATES

വാര്‍ത്തകള്‍

മോദിയുടെ ‘ഡ്യൂപ്പ്’ വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും; ‘ജയിച്ച’ ശേഷം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് രാഹുല്‍ ഗാന്ധിയെ ‘പിന്തുണക്കും’

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നൗവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പച്ച ശേഷമാണ് അഭിനന്ദന്‍ ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പഥക് വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അഭിനന്ദന്‍ പഥക് മത്സരിക്കുക. ഏപ്രില്‍ 26ന് താന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും എന്നാണ് അഭിനന്ദന്‍ പഥക് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നൗവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പച്ച ശേഷമാണ് അഭിനന്ദന്‍ ഇക്കാര്യം പറഞ്ഞത്. ഞാനാരുടേയും ഡമ്മിയല്ല. ഏതെങ്കിലും വ്യക്തികള്‍ക്ക് എതിരുമല്ല. ജുംലകള്‍ക്ക് (പൊള്ളയായ വാഗ്ദാനങ്ങള്‍) എതിരാണ്. ജയിച്ച ശേഷം ഞാന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് രാഹുല്‍ജിയെ പിന്തുണക്കും – അഭിനന്ദന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍