UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജീവ് ഗാന്ധിയെ വിടാതെ മോദി: നേവി ഉദ്യോഗസ്ഥരെ വീട്ടുവേലക്കാരാക്കി, ഐഎന്‍എസ് വിരാടിനെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു

“ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കേണ്ട കപ്പലാണ് ഇത്തരത്തില്‍ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തത്”.

കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും കടന്നാക്രമിച്ച് ഡല്‍ഹി രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതാദ്യമായായാണ് ഡല്‍ഹിയില്‍ മോദി റാലി നടത്തുന്നത്. രാജ്യത്തെ മാറ്റാനെന്ന് പറഞ്ഞാണ് കെജ്രിവാള്‍ വന്നത്. എന്നാല്‍ സ്വയം മാറുക മാത്രമാണ് കെജ്രിവാള്‍ ചെയ്തത് എന്ന് മോദി പരിഹസിച്ചു. ആം ആദ്മികളെ (സാധാരണക്കാര്‍) അമപമാനിക്കുകയാണ് എഎപി ചെയ്തത്. നകംപന്തികളാണ് (ഒന്നും ചെയ്യാത്തവര്‍) എന്നാണ് എഎപിയെ മോദി വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നാം പന്തികളാണ് (കുടുംബാധിപത്യക്കാര്‍), ബിജെപി വികാസ്പന്തികളാണെന്നും (വികസനവാദികള്‍) മോദി അവകാശപ്പെട്ടു.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോദിയെ കടന്നാക്രമിച്ച് ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ്, ഡല്‍ഹി സൗത്ത് മണ്ഡലങ്ങളില്‍ പ്രചാരണവും റോഡ് ഷോയും ഇന്ന് നടത്തിയിരുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ ഏഴ് സീറ്റുകളും വോട്ടെടുപ്പിലേയ്ക്ക് പോവുകയാണ്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യം സാധ്യമാകാതെ വന്നതോടെ ത്രികോണ പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളും ബിജെപി ജയിച്ചിരുന്നു.

അതേസമയം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആക്രമണം ഡല്‍ഹിയിലും മോദി തുടര്‍ന്നു. രാജീവ് ഗാന്ധിയും കുടുംബവും നാവി ഉദ്യോഗസ്ഥരെ വീട്ടുജോലികള്‍ക്കായി ഉപയോഗിച്ചു. ഒരു ദ്വീപില്‍ രാജീവും കുടുംബവും അവധിക്കാലം ചിലവഴിക്കുമ്പോളായിരുന്നു ഇത്. ആ സമയത്ത് 10 ദിവസം ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് വിരാട് കപ്പല്‍ ആ ദ്വീപിന് സമീപം പിടിച്ചിട്ടതായും മോദി ആരോപിച്ചു. ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കേണ്ട കപ്പലാണ് ഇത്തരത്തില്‍ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തത്. ബന്ധുക്കളെല്ലാം ആ കപ്പലിലുണ്ടായിരുന്നു. ഇത് ദേശസുരക്ഷയെ അപായപ്പെടുത്തലായിരുന്നില്ലേ എന്ന് മോദി ചോദിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി രാജീവ് ഗാന്ധിയെ ആക്രമിക്കുന്നത്. നിങ്ങളുടെ പിതാവ് രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായാണ് മരിച്ചത് എന്ന് രാഹുല്‍ ഗാന്ധിയോട് മോദി പറഞ്ഞിരുന്നു. ബോഫോഴ്‌സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു.

പണപ്പെരുപ്പം കുറക്കാന്‍ എന്റെ സര്‍ക്കാരിന് കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടും കക്കൂസും നിര്‍മ്മിച്ചുനല്‍കി. വൈദ്യുതി എത്തിച്ചു. ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീട് വയ്ക്കാന്‍ സഹായം നല്‍കി – അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ മോദി വിവരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍