Top

മോദി വാരാണസിയില്‍, അദ്വാനിയുടെ സീറ്റില്‍ അമിത് ഷാ, സ്മൃതി ഇറാനി അമേഥിയില്‍

മോദി വാരാണസിയില്‍, അദ്വാനിയുടെ സീറ്റില്‍ അമിത് ഷാ, സ്മൃതി ഇറാനി അമേഥിയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വീണ്ടും മത്സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ മത്സരിക്കും. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ് ലക്‌നൗവില്‍ വീണ്ടും മത്സരിക്കും. സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ അമേഥിയില്‍ തന്നെ വീണ്ടും ജനവിധി തേടും. നിതിന്‍ ഗഡ്കരി നാഗ്പൂരിലാണ്. അതേസമയം മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിക്ക് സീറ്റ് നല്‍കിയില്ല. കഴിഞ്ഞ തവണ ഗാന്ധിനഗറിലാണ് അദ്വാനി മത്സരിച്ചത്.

മോദി കഴിഞ്ഞ തവണ വാരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദ്രയിലും ജനവിധി തേടിയിരുന്നു. ഇരു സീറ്റുകളിലും ജയിച്ച മോദി വഡോദ്ര സീറ്റ് ഉപേക്ഷിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില്‍ 184 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. വികെ സിംഗ് ഗാസിയാബാദിലും രാജീവ് പ്രതാപ് റൂഡി ഛപ്രയിലും ഹേമമാലിനി മഥുരയിലും മത്സരിക്കും.

Next Story

Related Stories