ന്യൂസ് അപ്ഡേറ്റ്സ്

‘യൂത്ത് ലീഗ് റാലിയിലെ വനിതാ സാന്നിധ്യം ഒഴിവാക്കേണ്ടതായിരുന്നു’: എല്ലാ പരിധികളും ലംഘിച്ചെന്ന് സമസ്ത നേതാവിന്റെ വിമർശനം

എന്നാൽ സ്വാഭാവികതയുടെ സീമകൾ ലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജനറാലിയിൽ നിന്നും വനിതകളുടെ പരിപാടികൾ ഒഴിവാക്കണമായിരുന്നെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം ലീഗിനോട് അടുപ്പമുള്ള ഇ.കെ വിഭാഗം സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫിൻെറ സംസ്ഥാന നേതാവാണ് നാസർ ഫൈസി കൂടത്തായി. ഫേസ്ബുക് പോസ്റ്റിലാണ് നാസർ ഫൈസി റാലിയെ വിമർശന വിധേയമാക്കിയത്.

മുനവ്വിറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര തികച്ചും കാലികമായ ഒരു പൊതു വിഷയം ഉയർത്തിപ്പിടിച്ചു കൊണ്ടാണ്. എന്നാൽ സ്വാഭാവികതയുടെ സീമകൾ ലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നു. വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാൻ ഇത്തരം അരുതായ്മകൾ ഇടവരുത്തുന്നുണ്ടെന്നും ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര നവംബർ 24നു കാസർകോട് ആണ് തുടങ്ങിയത്. റാലി ഡിസംബർ 24 ന് തിരുവനന്തപുരത്തു സമാപിക്കും.

നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര തികച്ചും കാലികമായ ഒരു പൊതു വിഷയം ഉയർത്തിപ്പിടിച്ചു കൊണ്ടാണ്. വർഗ്ഗീയതക്കെതിരെ സമരവുമായി മുസ്ലിം യുവതയെ കരുത്തുറ്റതാക്കുന്നു ഈ യാത്ര. പാർട്ടിയുടെ എല്ലാ നാഡീഞരമ്പുകളും ഇളകി സജ്ജമായ ഹരിതമയം. ഷ്ളാഘനീയമാണ് സംഘാടനം.എന്നാൽ സോഭാവികതയുടെ സീമകൾ അതിലംഘിച്ചുകൊണ്ടുള്ള വനിതകളുടെ പ്രദർശനം ഒഴിവാക്കേണ്ടതായിരുന്നു. വലിയൊരു നന്മയുടെ ശ്രദ്ധയെ വഴിതിരിക്കാൻ ഇത്തരം അരുതായ്മകൾ ഇടവരുത്തുന്നുണ്ട്. ഇനിയെങ്കിലും ശ്രദ്ധിച്ചെങ്കിൽ.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

മുസ്ലിം ലീഗ് സൈബര്‍ അണികള്‍ സംഘപരിവാറിന്റെ ബി ടീമായി മാറിയതെപ്പോള്‍: മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍