UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പികെ ശശിക്കെതിരായ പരാതി സിപിഎമ്മിന് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് വലിയ തലവേദന ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ ഇടപെടല്‍.

ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ നേരിട്ട് കേരളത്തിലെത്തി പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കും. ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ യുവതി, പരാതിയുമായി കമ്മീഷനെ സമീപിക്കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞിരുന്നു. പികെ ശശിക്കെതിരായ പരാതി സിപിഎമ്മിന് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ക്ക് വലിയ തലവേദന ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ വനിതാ കമ്മീഷന്‍റെ ഇടപെടല്‍.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പികെ ശശി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ഡിവൈഎഫ്ഐ ജില്ല നേതാവായ യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കയത്. പരാതി കിട്ടിയിട്ട് മൂന്നാഴ്ചയായി എന്നും പൊലീസിന് കൈമാറാന്‍ മാത്രമുള്ള പ്രശ്നമില്ലെന്നും പാര്‍ട്ടി, പാര്‍ട്ടിയുടെതായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പരാതി കിട്ടിയെന്നും സംസ്ഥാന നേതൃത്വത്തിന് കൈമാറി എന്നും അവര്‍ ആവശ്യമായ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നുമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അതേസമയം പരാതി കിട്ടിയെന്നോ ഇല്ലെന്നോ പറയാതിരുന്ന പൊളിറ്റ് ബ്യൂറോ, സംസ്ഥാന നേതൃത്വത്തിന് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയും പരാതിയെ പറ്റി സംസ്ഥാന നേതൃത്വം തന്നെ ഒന്നും അറിയിച്ചിട്ടില്ല എന്ന് പികെ ശശിയും പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍