ന്യൂസ് അപ്ഡേറ്റ്സ്

അനാവശ്യം പറഞ്ഞിട്ടില്ല; നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎം മണി

ലക്ഷക്കണക്കിന് സ്ത്രീകൾ ഞാൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിലുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളോടുൾപ്പടെ എനിക്ക് ആദരവേയുള്ളു.

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് സമരം നിര്‍ത്താന്‍ താന്‍ പറയില്ലെന്ന് മന്ത്രി എംഎം മണി. ഞാന്‍ അനാവശ്യമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളെ കുറിച്ച് അനാവശ്യം പറയുന്ന ആളല്ല ഞാന്‍. തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി നടന്ന പ്രസംഗത്തിൽ മൂന്നാർ പെൺപിളൈ ഒരുമയെ പറ്റി പറഞ്ഞ പരാമർശം ഞാൻ ഉദ്ദേശിച്ച തരത്തിലല്ല പ്രചരിപ്പിക്കപ്പെട്ടത്. സ്ത്രീ സമൂഹത്തോട് എന്നും തികഞ്ഞ ബഹുമാനമാണ് എനിക്കുള്ളത്.

ലക്ഷക്കണക്കിന് സ്ത്രീകൾ ഞാൻ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിലുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളോടുൾപ്പടെ എനിക്ക് ആദരവേയുള്ളു. എനിക്ക് 5 പെൺമക്കളാണുള്ളത്. അതിൽ രണ്ട് പേർ പൊതുപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ഒരാൾ പഞ്ചായത്ത് പ്രസിഡൻറുമാണ്. അഞ്ച് പെൺകുട്ടികളുടെ പിതാവായ ഞാൻ സ്ത്രീകളെ അപമാനിക്കുന്ന വിധം സംസാരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് എന്നെ വളരെ ഏറെ വേദനിപ്പിക്കുന്നു. എന്റെ പ്രസംഗം സമൂഹത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍