UPDATES

സിനിമാ വാര്‍ത്തകള്‍

ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്: സംവിധായകനെതിരെ നടി നിഷ സാരംഗ്

‘എന്നെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ പല അപവാദപങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു.’

സീരിയല്‍ രംഗത്തെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് നടി നിഷ സാരംഗ്. ‘ഉപ്പും മുളകും’ സീരിയലില്‍ നിന്ന് തന്നെ ഒരു കാരണവും കൂടാതെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. സീരിയലിന്റെ സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. “തന്റെ ശരീരത്തില്‍ അയാള്‍ പലപ്പോഴും അനുവാദമില്ലാതെ സ്പര്‍ശിച്ചിട്ടുണ്ട്. താന്‍ അത് എതിര്‍ത്തത് ആണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം” അവർ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരുതര ആരോപണങ്ങളുമായി താരം രംഗത്തെത്തിയത്.

“മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങി അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. തിരികെ വന്നതിന് ശേഷമാണ് തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ട്. അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാകാം വൈരാഗ്യത്തിന് കാരണമെന്ന് കരുതുന്നു.” നിഷ പറഞ്ഞു.

അമേരിക്കൻ പരിപാടിക്ക് താന്‍ അനുവാദം വാങ്ങിയിരുന്നെന്നും അക്കാര്യം രേഖാമൂലം അറിയിച്ചതാണെന്നും നിഷ പറയുന്നു. നേരത്തെ തന്നെ അമേരിക്കയില്‍ പരിപാടിയുള്ള വിവരം അറിയിച്ചിരുന്നു. ഡയറക്ടറോടും എംഡിയോടും അനുവാദം ചോദിച്ചതാണ്. ശ്രീകണ്ഠന്‍ നായര്‍ സാറിനോട് അനുവാദം ചോദിച്ചതിന്റെ മെയിലും അനുമതി ലഭിച്ചതിന്റെ മെയിലും തന്റെ കയ്യിൽ ഉണ്ടെന്നു നിഷ പറഞ്ഞു. കുടുംബത്തിനുവേണ്ടിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്. സിനിമാ സീരിയല്‍ രംഗത്തെ സംഘടനകളില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിറഞ്ഞ കണ്ണുകളോട് നിഷ സാരംഗ് പറഞ്ഞു.

തന്നെക്കുറിച്ച് സംവിധായകൻ ഉണ്ണികൃഷ്ണൻ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗദര്‍ എന്ന് പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. ഉപ്പും മുളകിലെ തന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഒരു വ്യക്തിയോടുള്ള പക കഥാപാത്രത്തോട് കാണിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. നീലിമയെന്ന കഥാപാത്രം മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതായിട്ടാണ് ചിത്രീകരിക്കുന്നത്. സീരിയില്‍ രംഗത്തുള്ള സ്ത്രീകളെക്കുറിച്ച് മോശമായ കാഴ്ച്ചപ്പാടാണ് ജനങ്ങള്‍ക്കുള്ളത്. തന്റെ സ്വഭാവം വീട്ടുകാര്‍ക്കും ദൈവത്തെത്തിനും അറിയാമെന്നതാണ് തനിക്കുള്ള ബലം. നിഷ കൂട്ടി ചേർത്തു,

മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. സെറ്റിൽ ഉള്ള നടി, നടന്മാരെ വൃത്തികെട്ട ഭാഷയിൽ ആണ് സംവിധായകൻ അഭിസംബോധന ചെയ്യുന്നതെന്നും നിഷ അഭിമുഖത്തിൽ പറഞ്ഞു. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഉപ്പും മുകളിലെ സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല എന്നും അവർ പറഞ്ഞു.

മലയാള ടെലിവിഷന്‍ പരിപാടികളില്‍ വ്യത്യസ്തമായതും ഏറെ ജനപിന്തുണ ഉള്ളതുമായ ഒരു പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ഉപ്പും മുളകും എന്ന പരമ്പര. ഏറെക്കാലം ടെലിവിഷന്‍ റേറ്റിംഗില്‍ ഒന്നാമതായിരുന്നു ഈ നർമത്തിൽ ചാലിച്ച കുടുംബ പരമ്പര.

നേരത്തേ നിഷ സാരംഗിന് സിനിമതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡിയോഗത്തില്‍ വിവേചനം നേരിട്ടതായി പരാതി ഉയര്‍ന്നിരുന്നു. യോഗത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ നിഷയെ അവഗണിച്ചുവെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി.

സിനിമാ മേഖലയില്‍ നിന്നും പല നടിമാരും തങ്ങള്‍ക്ക് നേരെയുണ്ടായ മോശ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത് സമീപകാലത്ത് വന്‍ ചർച്ചകൾക്കും, വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ചുമായും ബന്ധപ്പെട്ട് സിനിമാ രംഗത്തുള്ള നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലരും നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍