മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. ഇന്നലെ വൈകീട്ടാണ് സംഭവം. ഷിര്‍ദ്ദിക്ക് സമീപം രഹതയില് ശിവസേന സ്ഥാനാര്‍ത്ഥി സദാശിവ് ലോഖാണ്ഡെക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നിതിന്‍ ഗഡ്കരി. പ്രസംഗം പൂര്‍ത്തിയാക്കി സീറ്റിലേയ്ക്ക് മടങ്ങുമ്പോളാണ് ഗഡ്കരി കുഴഞ്ഞുവീണത്.
സുരക്ഷാ ഉദ്യോഗസ്ഥനും അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി സുജയ് വിഖെ പാട്ടീലും മന്ത്രി രാം ഷിന്‍ഡെയും സഹയാത്തിനായി എത്തി. എന്നാല്‍ ഉടന്‍ തന്നെ സാധാരണനില വീണ്ടെടുത്ത ഗഡ്കരി കാറിലേയ്ക്ക് നടന്ന് തന്നെ പോയി. 2018 ഡിസംബര്‍ ഏഴിന് രാഹുരി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സ്റ്റിയിലെ കൊണ്‍വൊക്കേഷന്‍ ചടങ്ങിനിടെ ഗഡ്കരി സ്റ്റേജില്‍ കുഴഞ്ഞുവീണിരുന്നു. താഴ്ന്ന ഷുഗര്‍ ലെവല്‍ ആയിരുന്നു കാരണം.