ന്യൂസ് അപ്ഡേറ്റ്സ്

നിസാമുദ്ദീന്‍ ദര്‍ഗ സ്ത്രീപ്രവേശനം: ശബരിമല വിധിക്ക് കാത്തിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ്

ശബരിമല കേസിലെ വിധി അറിഞ്ഞ ശേഷമായിരിക്കും തുടര്‍വാദം കേള്‍ക്കുകയെന്നും ഡല്‍ഹി ഹൈക്കോടതി അറിയിച്ചു.

ഡല്‍ഹി ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗ ട്രസ്റ്റിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. അതേസമയം ശബരിമല കേസിലെ വിധി അറിഞ്ഞ ശേഷമായിരിക്കും തുടര്‍വാദം കേള്‍ക്കുകയെന്നും ഡല്‍ഹി ഹൈക്കോടതി അറിയിച്ചു. ഏപ്രില്‍ 11നാണ് കേസില്‍ തുടര്‍വാദം കേള്‍ക്കുക. പൂനെയില്‍ നിന്നുള്ള ഒരു സംഘം നിയമ വിദ്യാര്‍ത്ഥിനികളാണ് ദര്‍ഗയുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അധികൃതരെ സമീപിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കകത്തെ സ്ത്രീ പ്രവേശന വിലക്ക് ലിംഗവിവേചനവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയിലും അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചിട്ട് രണ്ട് വര്‍ഷം; ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍