ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യത്തിനില്ല: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍

പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ എഎപി പ്രതിപക്ഷ സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളുടെ ലക്ഷ്യം രാജ്യത്തിന്റെ വികസനമല്ലെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. എഎപിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ നടക്കുന്ന കന്‍വാര്‍ യാത്രയോടനുബന്ധിച്ചുള്ള പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലും മറ്റു പൊതുതിരഞ്ഞെടുപ്പുകളിലും എല്ലാ സീറ്റുകളിലും എഎപി ഒറ്റയ്ക്കു മത്സരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ജനനന്മയ്ക്കായി എഎപി ചെയ്യുന്ന എല്ലാ കാര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുടക്കുകയാണ്. അതുകൊണ്ടാണ് പല വികസന പ്രവൃത്തികളും പാതിവഴിയിലായതെന്നും കേജ്രിവാള്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനത്തില്‍ ഹരിയാന സര്‍ക്കാരിന് ഡല്‍ഹി സര്‍ക്കാരിനെ മാതൃകയാക്കാം. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാന്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് കഴിയുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍