UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീംകോടതിയുടെ ബാര്‍ വിധി: ഭൂമിയില്‍ മാഹിയെന്ന സ്ഥലം ഇല്ലാതാകുമെന്ന് എന്‍എസ് മാധവന്‍

എജിയുടെ നിയമോപദേശവുമായി മുന്നോട്ട് പോകുന്നതിന് പകരം ക്ലാരിഫിക്കേഷന്‍ ചോദിച്ചതാണ് പ്രശ്‌നമായതെന്നും വടി കൊടുത്ത് അടി വാങ്ങുന്ന പോലെയായി സുപ്രീംകോടതി വിധിയെന്നും നേരത്തെ എന്‍എസ് മാധവന്‍ അഭിപ്രായപ്പെട്ടിരുന്നു.

പാതയോര മദ്യശാലകള്‍ മുഴുവനും അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധി ഏറ്റവുമധികം ബാധിച്ചത് മാഹിയെ ആണ്. ബാറുകള്‍ അടക്കം മാഹിയിലെ ഭൂരിഭാഗം മദ്യവില്‍പ്പനശാലകളും അടച്ചുപൂട്ടിയിരിക്കുന്നു. ഇത് വലിയ ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് രസകരമായ ട്വീറ്റുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ ബാര്‍ വിധിയോടെ ഭൂഗോളത്തില്‍ നിന്ന് ഒരു സ്ഥലം ഇല്ലാതാകും – മാഹി…എന്നാണ് എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

എജിയുടെ നിയമോപദേശവുമായി മുന്നോട്ട് പോകുന്നതിന് പകരം ക്ലാരിഫിക്കേഷന്‍ ചോദിച്ചതാണ് പ്രശ്‌നമായതെന്നും വടി കൊടുത്ത് അടി വാങ്ങുന്ന പോലെയായി സുപ്രീംകോടതി വിധിയെന്നും നേരത്തെ എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Also Read: മദ്യപാനികളുടെ സ്വര്‍ഗ്ഗമായ മാഹി ടൌണില്‍ ഇനി രണ്ട് മദ്യശാലകള്‍ മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍