TopTop

ലൈംഗികാതിക്രമം: എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് രാജി വച്ചു

ലൈംഗികാതിക്രമം: എന്‍ എസ് യു ഐ ദേശീയ പ്രസിഡന്റ് രാജി വച്ചു
ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐയുടെ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാന്‍ രാജി വച്ചു. ഫൈറോസ് ഖാന്റെ രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. എന്‍ എസ് യു ഐ ദേശീയ സെക്രട്ടറി സൈമോണ്‍ ഫാറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഫൈറോസ് ഖാനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും ഇത് ഫൈറോസ് കോടതിയില്‍ തെളിയിക്കുമെന്നും ഫാറൂഖി പ്രതികരിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള സംഘടനാ ഭാരവാഹിയായ യുവതിയാണ് ഫൈറോസ് ഖാനെതിരെ പാര്‍ട്ടിക്കകത്തും പൊലീസിലും പരാതി നല്‍കിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അന്വേഷിക്കാനായി ആഭ്യന്തര സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. സംഘടനാകാര്യങ്ങള്‍ക്കെന്ന് പറഞ്ഞും നേതാക്കളെ കാണാനെന്ന് പറഞ്ഞും യുവതികളെ ഫൈറോസ് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നതായി പരാതിക്കാരി ആരോപിക്കുന്നു. ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഫൈറോസ് ഖാന്റെ രാജി. അഖിലേന്ത്യ മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ്, ലോക്‌സഭ എംപി ദീപേന്ദ്രര്‍ ഹൂഡ, നാഷണല്‍ മീഡിയ പാനലിസ്റ്റ് രാഗിണി നായക് എന്നിവരാണ് കമ്മിറ്റിയിലുണ്ടായത്. മീ ടൂ കാംപെയിനിന്‍റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് എന്‍ എസ് യു ഐ പ്രസിഡന്റിന്‍റെ രാജി.

Next Story

Related Stories