ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പിന്റെ അറസ്റ്റില്‍ ഔദ്യോഗിക പ്രഖ്യാപനമില്ല: സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍

അന്വേഷണ സംഘം തലവനോ ജില്ല പൊലീസ് മേധാവിയോ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് വിവരം ഔദ്യോഗികമായി മാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതിനാല്‍ സമരം അവസാനിപ്പിക്കേണ്ടെന്ന് കന്യാസ്ത്രീകളുടേയും സമരസമിതിയുടേയും തീരുമാനം. സമരസമിതി കണ്‍വീനര്‍ അഗസ്റ്റിന്‍ വട്ടോളിയാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കന്യാസ്ത്രീകള്‍ കാത്തുനിന്നെങ്കിലും ഇതുണ്ടായില്ല. അന്വേഷണ സംഘം തലവനോ ജില്ല പൊലീസ് മേധാവിയോ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് വിവരം ഔദ്യോഗികമായി മാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹര്യത്തില്‍ നാളെയും എറണാകുളത്ത് നടക്കുന്ന സമരം തുടരും. ഫ്രാങ്കോ മുളക്കലിന് അര്‍ഹമായ ശിക്ഷ കിട്ടും വരെ പോരാട്ടം തുടരുമെന്നാണ് കന്യാസ്ത്രീകള്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കന്യാസ്ത്രീയുടെ പരാതി കിട്ടി 86 ദിവസത്തിന് ശേഷമാണു അറസ്റ്റ് നടന്നിരിക്കുന്നയ്ത്. ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ ബിഷപ്പ് സ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍