ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു

ശമ്പള വര്‍ധനവ് നടപ്പാക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കി

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നടത്തിയ ചര്‍ച്ചയില്‍ ശമ്പള വര്‍ധനവ് നടപ്പാക്കാമെന്ന് ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനായിരുന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. ലേബര്‍ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ്.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം നല്‍കണമെന്ന് കാണിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചില ആശുപത്രി മാനേജ്‌മെന്റുകള്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തതോടെ നഴ്‌സുമാര്‍ ആ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. മുമ്പ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍