UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഖി ചുഴലിക്കാറ്റ്: ഇന്ന് രണ്ട് മരണം, നാല് മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി

12 മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലേക്ക് നീന്തിയെത്തിയിട്ടുണ്ട്.

ഒഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം. പൂന്തുറയിലും ലക്ഷ ദ്വീപിലും ഓരോ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഒഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. നാല് ദിവസം കടലില്‍ കുടുങ്ങിയിരുന്ന നാല് മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി തിരുവനന്തപുരത്തെത്തിച്ചു. 12 മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലേക്ക് നീന്തിയെത്തിയിട്ടുണ്ട്. ബോട്ട് മുങ്ങിയാണ് ഇവിടെ വേളാങ്കണ്ണി സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍