TopTop
Begin typing your search above and press return to search.

അമേരിക്കയുടെ ഭീഷണി ഫലിക്കുന്നില്ല; ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു

അമേരിക്കയുടെ ഭീഷണി ഫലിക്കുന്നില്ല; ആഗോള വിപണിയില്‍ എണ്ണ വില കുതിക്കുന്നു

ഇറാൻ എണ്ണയ്ക്ക് മേൽ കൂടുതൽ ഉപരോധത്തിനുള്ള അന്തരീക്ഷത്തിനിടയിൽ ഉത്പാദനം വർധിപ്പിക്കാനുള്ള യു.എസ് ആവശ്യം സൗദി അറേബ്യയും റഷ്യയും തള്ളിക്കളയുക കൂടി ചെയ്തതോടെ എണ്ണവില ചൊവ്വാഴ്ച വീപ്പയ്ക്ക് 82.01 ഡോളർ എന്ന നാലുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

ആഗോള എണ്ണ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അൾജീരിയൻ തലസ്ഥാനത്തു കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചേർന്ന യോഗം ഔദ്യോഗികമായി ഒരു തീരുമാനത്തിലെത്താതെ പിരിഞ്ഞതോടെയായാണ് ബ്രെന്റ് ക്രൂഡ് വില നവംബർ 2014-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.

തങ്ങൾ നൽകുന്ന സൈനിക സംരക്ഷണം കണക്കിലെടുത്ത് എണ്ണ വില കുറച്ചു നിർത്തണമെന്നാവശ്യപ്പെട്ട് യു. എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 15-അംഗ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയെ (OPEC) കഴിഞ്ഞയാഴ്ച്ച വിമർശിച്ചിരുന്നു.

“മധ്യേഷ്യയിലെ രാജ്യങ്ങളെ ഞങ്ങളാണ് സംരക്ഷിക്കുന്നത്, ഞങ്ങളില്ലെങ്കിൽ നീണ്ടകാലത്തെക്കു അവർക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ല, എന്നിട്ടും അവർ എണ്ണ വില വീണ്ടും വീണ്ടും ഉയർത്തിക്കൊണ്ടിരിക്കുകയാണ്! OPEC കുത്തക ഇനി വില താഴ്ത്തണം!” ട്രംപ് ട്വിറ്ററിൽ എഴുതി. OPEC സംഘത്തിന്റെ നേതാവ് സൗദി അറേബ്യയും സംഘത്തിന് പുറത്തുള്ള ഏറ്റവും വലിയ എണ്ണ ഉത്പാദകരാഷ്ട്രമായ റഷ്യയും വില കുറയ്ക്കാനുള്ള ട്രംപിന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞു എന്നാൽ ഇറാനിൽ നിന്നുള്ള എണ്ണവിതരണം കുറയുമ്പോൾ അതിനെ എങ്ങനെ നേരിട്ടും എന്നതിന് അവർ ഫലപ്രദമായ ഉത്തരങ്ങൾ നൽകിയിട്ടുമില്ല.

“ഞാൻ വിലകളെ സ്വാധീനിക്കില്ല,” സൗദി ഊർജ മന്ത്രി ഖാലിദ്-അൽ-ഫലിഹ്‌ പറഞ്ഞു.

വീപ്പയ്ക്ക് 100 ഡോളർ?

ടെഹ്റാന് മുകളിൽ വീണ്ടും ഉപരോധം അടിച്ചേൽപിക്കാൻ യൂ. എസ് തീരുമാനിച്ച നവംബർ 4-നകം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ചൈന. ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങളോടെല്ലാം ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ നിന്നുള്ള വൻകിട എണ്ണ ഇറക്കുമതിക്കാർക്ക് യു.എസ് ഇളവുകൾ ഇളവുകൾ നൽകുമെങ്കിലും അന്തിമമായി അവർ ഉപരോധം അനുസരിക്കുമെന്നുതന്നെയാണ് കരുതുന്നതെന്ന് യൂ.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

“ആവശ്യമുള്ളിടത്ത് ഞങ്ങൾ ഇളവുകൾ നൽകുമെങ്കിലും എല്ലാ രാജ്യത്തുനിന്നും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂജ്യത്തിലേക്കെത്തുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ, അല്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തും,” ഈ മാസമാദ്യം പോംപിയോ പറഞ്ഞു. എന്നാൽ ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്കെത്തിക്കാനുള്ള ശേഷി യു. എസിനില്ല എന്നാണ് തിങ്കളാഴ്ച്ച എൻ ബി സി ന്യൂസിനോട് സംസാരിച്ച ഇറാൻ പ്രസിഡണ്ട് ഹസൻ റൗഹാനി പറഞ്ഞത്.

“ഞങ്ങളുടെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്കെത്തിക്കാനുള്ള ശേഷി യു. എസിനില്ല ഇതൊരു പൊള്ളയായ വാഗ്ദാനവും വിശ്വാസ്യതയില്ലാത്ത ഭീഷണിയുമാണ്. ഒരു പക്ഷെ ഈ വഴിയിൽ ഞങ്ങൾക്ക് ചില സമ്മർദ്ദങ്ങൾ നിലനിൽക്കും പക്ഷെ ഒരിക്കലും യു. എസ് അതിന്റെ ലക്‌ഷ്യം നീട്ടില്ല,” റൗഹാനി പറഞ്ഞു.

വാൾ സ്ട്രീറ്റ് ജേണൽ പറയുന്നത്, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ, കഴിഞ്ഞ രണ്ടുമാസമായി പ്രതിദിന എണ്ണയുത്പാദനം 10.04 ദശലക്ഷം വീപ്പയാക്കി ഉയർത്തിയിട്ടുണ്ട്. പക്ഷെ ഇറാനിൽ നിന്നുള്ള എണ്ണ വരവ് നിരസിച്ചാൽ ഭാവിയിൽ ഉണ്ടാകുന്ന ആവശ്യത്തെ നേരിടാനുള്ള ശേഷി സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനി, അർമാകോ എന്നറിയപ്പെടുന്ന Saudi Arabian Oil Co-ക്ക് ഇല്ല എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ഇറാന് മേലുള്ള ഉപരോധവും സൗദി അറേബ്യയുടെ ഉത്‌പാദന പരിമിതിയും കണക്കിലെടുത്താൽ, എണ്ണ വ്യാപാരികളെ ഉദ്ധരിച്ചുകൊണ്ട് വാൾ സ്ട്രീറ്റ് ജേണൽ പറയുന്നത് വില ഇനിയു കൂടാമെന്നും വീപ്പയ്ക്ക് 90 ഡോളർ മുതൽ 100 ഡോളർ വരെയാകാം എന്നുമാണ്. ബ്രെന്റ് ക്രൂഡിന്റെ വില ഡിസംബറിൽ വീപ്പയ്ക്ക് 90 ഡോളർ എത്തുമെന്നും 2019 ആദ്യം 100 ഡോളർ വരെ ആകാമെന്നുമാണ് Trafigura, Mercuria തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളും മുന്നറിയിപ്പ് നൽകുന്നത്.


Next Story

Related Stories