ന്യൂസ് അപ്ഡേറ്റ്സ്

പാര്‍വ്വതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജനാണ് അറസ്റ്റിലായത്

നടി പാര്‍വ്വതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജനാണ് അറസ്റ്റിലായത്. നേരത്തെ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ സി എല്‍ പ്രിന്‍റോ അറസ്റ്റിലായിരുന്നു.

കോളേജ് വിദ്യാര്‍ത്ഥിയായ റോജന്‍ പാര്‍വ്വതിയെ മാനഭംഗപ്പെടുത്തും എന്നു സന്ദേശം അയച്ചതായി കണ്ടെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സന്ദേശം അയച്ചത്. എറണാകുളം സൌത്ത് പോലീസാണ് റോജനെ അറസ്റ്റ് ചെയ്തത്.

നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നു എന്നായിരുന്നു പാര്‍വ്വതിയുടെ പരാതി. ഐ ടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചുമാണ് കേസ് എടുത്തിരിക്കുന്നത്.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടയില്‍ നടന്ന സംവാദത്തില്‍ മമ്മൂട്ടിയുടെ കസബ സിനിമയിലെ സ്ത്രീ വിരുദ്ധ ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ ചിത്രീകരണത്തിനെതിരെ പര്‍വ്വതി നടത്തിയ അഭിപ്രായ പ്രകടനമാണ് മമ്മൂട്ടി ആരാധകരെ പ്രകോപിപ്പിച്ചത്. അതിനെ തുടര്‍ന്ന് വലിയ തോതില്‍ പാര്‍വ്വതിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം ഈ വിഷയത്തില്‍ തന്റെ ആദ്യ പ്രതികരണം ഇന്നലെ മമ്മൂട്ടി നടത്തി. തനിക്ക് വേണ്ടി അഭിപ്രായം പറയാന്‍ ആരെയും നിയോഗിച്ചിട്ടില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്.

തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പാര്‍വ്വതി വിഷയത്തില്‍ മമ്മൂട്ടിയുടെ ആദ്യ പ്രതികരണം

OMKV, മലയാള സിനിമയോടാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍