ന്യൂസ് അപ്ഡേറ്റ്സ്

സിഎജിക്ക് നോട്ടപ്പിശക്; വിഴിഞ്ഞം കരാറില്‍ അഭിമാനമെന്നും ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം കരാറിന്‍റെ പേരില്‍ യാതൊരു കുറ്റബോധവുമില്ല. അഭിമാനം മാത്രമാണ് ഉള്ളത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ സംസ്ഥാനത്തിന് ഭീമമായ നഷ്ടവും അദാനി ഗ്രൂപ്പിന് വലിയ നേട്ടവും ഉണ്ടാക്കുന്നതാണ് എന്ന്‍ ആരോപിക്കുന്ന സിഎജി റിപ്പോര്‍ട്ട് തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിഎജിക്ക് ഇക്കാര്യത്തില്‍ നോട്ടപ്പിശക് പറ്റിയിട്ടുണ്ട് എന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എസ്റ്റിമേറ്റ് പോലുമാകാത്ത കുളച്ചല്‍ തുറമുഖ പദ്ധതിയുമായി വിഴിഞ്ഞത്തെ താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കരാര്‍ കാലാവധി നീട്ടിക്കൊടുത്തത് ഏകപക്ഷീയമായല്ല. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. വിശദീകരിക്കാന്‍ സിഎജി അവസരം നല്‍കിയില്ല. വിഴിഞ്ഞം കരാറിന്‍റെ പേരില്‍ യാതൊരു കുറ്റബോധവുമില്ല. അഭിമാനം മാത്രമാണ് ഉള്ളത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സിഎജി റിപ്പോര്‍ട്ടില്‍ ഉടന്‍ പരിശോധന വേണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍