ന്യൂസ് അപ്ഡേറ്റ്സ്

ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ: അക്രമം നടത്തിയ 745 ശബരിമല പ്രതിഷേധക്കാര്‍ അറസ്റ്റില്‍

അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമലയിലെ യുവതീപ്രവശേനത്തിന് പിന്നാലെ ഇന്നലെയും ഇന്നുമായി സംഘപരിവാര്‍ നേതൃത്വത്തിലുള്ള ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴിച്ചുവിട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 745 ആയി. അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നേരെ വ്യാപകമായ ആക്രമണമാണ് ഉണ്ടായതെന്ന് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി അറിയിച്ചു. സംസ്ഥാനത്ത് 100 ബസ്സുകളാണ് രണ്ട് ദിവസത്തിനിടെ തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.അക്രമത്തെത്തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം 3.35 കോടിരൂപയാണ്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലും ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുമാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആക്രമിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍