ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിൽ സർക്കാർ യുവതികളെ എത്തിച്ചത് രഹസ്യകേന്ദ്രങ്ങളിൽ പരിശീലനം നൽകിയ ശേഷം: രമേശ് ചെന്നിത്തല

രഹസ്യകേന്ദ്രങ്ങളിൽ മാറ്റിമാറ്റി പാർപ്പിച്ച യുവതികൾക്ക് പരിശീലനം നൽകി, പോലീസുകാരുടെ അകമ്പടിയോടെയാണ് ശബരിമലയിൽ എത്തിച്ചത്: രമേശ് ചെന്നിത്തല

ശബരിമലയിൽ യുവതി പ്രവേശനം സർക്കാർ സ്പോൺസേഡ് ഗൂഢാലോചന ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രഹസ്യകേന്ദ്രങ്ങളിൽ മാറ്റിമാറ്റി പാർപ്പിച്ചു യുവതികൾക്ക് പരിശീലനം നൽകി, പോലീസുകാരുടെ അകമ്പടിയോടെയാണ് ശബരിമലയിൽ എത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

“ഏഴുദിവസം രഹസ്യകേന്ദ്രങ്ങളിൽ മാറ്റിമാറ്റി പാർപ്പിച്ചു യുവതികൾക്ക് പരിശീലനം നൽകിയാണ് ശബരിമലയിൽ ആചാരലംഘനം നടത്തിച്ചത്.ഡൂട്ടിക്കില്ലാത്ത,കണ്ണൂർ നിന്നെത്തിയ പോലീസുകാരുടെ അകമ്പടിയോടെയാണ് യുവതികളെകൊണ്ട് ആചാരലംഘനം നടത്തിച്ചത് വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയ്യപ്പഭക്തന്മാരോട് ഈ ധാർഷ്ട്യവും വെല്ലുവിളിയും കാണിച്ചത് എന്തിനാണ് ? കൈയ്യിൽ ഡ്രിപ്പുമിട്ട് ആംബുലൻസിൽ എത്തിച്ചാണോ തീർത്ഥാടകരെ പോലീസ് മലകയറ്റുന്നത് ? കേരളത്തെ ഇരുട്ടിൽ നിർത്തിയാണ് ഈ ഓപ്പറേഷൻ നടത്തിയത്.” രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആണ് യുവതികള്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍