TopTop
Begin typing your search above and press return to search.

പ്രതിപക്ഷ ഐക്യ യോഗം: 21 പാര്‍ട്ടികള്‍ പങ്കെടുത്തു; സമാജ് വാദിയും ബി എസ് പിയും വിട്ടുനിന്നു

പ്രതിപക്ഷ ഐക്യ യോഗം: 21 പാര്‍ട്ടികള്‍ പങ്കെടുത്തു; സമാജ് വാദിയും ബി എസ് പിയും വിട്ടുനിന്നു
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തില്‍ പങ്കെടുത്തത് 21 പാര്‍ട്ടികള്‍. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും വിട്ടുനിന്നത് ശ്രദ്ധേയമായി. മധ്യപ്രദേശിലും ഛത്തീസഗഡിലും ബി എസ് പിയുമായി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ ഈ രണ്ട് പ്രധാന കക്ഷികളുടെ ഐക്യം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് നിര്‍ണായകമാണ്.

അതേസമയം കടുത്ത എതിരാളിയായ കോണ്‍ഗ്രസിനൊപ്പം ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളാണ് പങ്കെടുത്തത്. എന്‍ഡിഎ വിട്ട കേന്ദ്ര മന്ത്രിയും ആര്‍ എല്‍ എസ് പി (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) നേതാവുമായ ഉപേന്ദ്ര കുശ്വാഹ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

Related Stories