TopTop
Begin typing your search above and press return to search.

പാക് ഗായിക രേഷ്മയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു

പാക് ഗായിക രേഷ്മയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു
പാകിസ്താനിലെ അറിയപ്പെടുന്ന ഗായികയും നടിയുമായ രേഷ്മയെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഭര്‍ത്താവ് വെടി വച്ച് കൊന്നു. നൗഷെറ ഖാന്റെ നാലാം ഭാര്യയായിരുന്നു രേഷ്മ. സഹോദരനൊപ്പം ഹക്കീമാബാദിലാണ് അവര്‍ ജീവിച്ചിരുന്നത്. വീട്ടിലേയ്ക്ക് ഇടിച്ചുകയറി നൗഷെറ ഖാന്‍ വെടിവയ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രേഷ്മ ഉടന്‍ മരിച്ചു. നൗഷെറ സ്ഥലം വിടുകയും ചെയ്തു. നൗഷെറയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പഷ്‌തോ ഗാനങ്ങളിലൂടെ പ്രശസ്തയാണ് രേഷ്മ. സോബാല്‍ ഗൊലൂന എന്ന സിനിമയില്‍ രേഷ്മ അഭിനയിച്ചിരുന്നു. ഈ വര്‍ഷം ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ കലാകാരിയായ ഒരു സ്ത്രീക്കെതിരെ നടക്കുന്ന 15ാമത്തെ സംഭവമാണിത്. ഫെബ്രുവരിയില്‍ സുന്‍ബുള്‍ എന്ന നടിയെ സ്റ്റേജില്‍ വച്ച് വെടിവച്ച് കൊന്നിരുന്നു.

Next Story

Related Stories