ന്യൂസ് അപ്ഡേറ്റ്സ്

പാന്‍ – ആധാര്‍  ബന്ധിപ്പിക്കലിനുള്ള അവസാന തീയതി ജൂണ്‍ 30 അല്ല; ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല 

ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷാ ഫോമിലും ആദായനികുതി അടയ്ക്കുന്നതിനും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.

പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ ഒന്നാണെന്ന ആശങ്ക വേണ്ട. ജൂലായ് ഒന്നിന് മുമ്പ് ആധാറുമായി ബന്ധപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകില്ല. പാന്‍ – ആധാര്‍ ബന്ധിപ്പിക്കാന്‍ ഇന്‍കം ടാക്‌സ് സൈറ്റില്‍ കയറിയ പലരും സൈറ്റ് ക്രാഷ് ആയിരിക്കുന്നതാണ് കണ്ടത്. ജൂലായ് ഒന്ന് മുതല്‍ പാന്‍ – ആധാര്‍ ബന്ധിപ്പിക്കലിന് സമയം ലഭിക്കും. സമയപരിധിയായി മറ്റൊരു അന്തിമ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. അതേസമയം ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷാ ഫോമിലും ആദായനികുതി അടയ്ക്കുന്നതിനും ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍