ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സഖ്യം സൂചിപ്പിച്ചുള്ള ട്വീറ്റ് പനീര്‍സെല്‍വം പിന്‍വലിച്ചു

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു പനീര്‍സെല്‍വത്തിന്റെ ട്വീറ്റ്.

ബിജെപിയുമായുള്ള സഖ്യത്തെ പറ്റി തദ്ദേശ തിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് പറഞ്ഞുള്ള ട്വീറ്റ് എഐഎഡിഎംകെ പുരട്ചി തലൈവി ഗ്രൂപ്പ് നേതാവ് പനീര്‍സെല്‍വം പിന്‍വലിച്ചു. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ഏത് പാര്‍ട്ടിയുമായുള്ള സഖ്യവും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി സോഷ്യല്‍മീഡിയ ടീമിന്റെ വിശദീകരണം.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു പനീര്‍സെല്‍വത്തിന്റെ ട്വീറ്റ്. OfficeOfOPS എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് രണ്ട് ട്വീറ്റും. മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായുള്ള പനീര്‍സെല്‍വം ഗ്രൂപ്പിന്റെ ലയനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ശശികലയേയും അനന്തരവന്‍ ദിനകരനേയും പാര്‍ട്ടിയില്‍ പുറത്താക്കണമെന്ന ആവശ്യത്തില്‍ പനീര്‍സെല്‍വം ഉറച്ച് നില്‍ക്കുന്നതോടെയാണിത്.

പനീര്‍സെല്‍വത്തിന്‍റെ ട്വീറ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍