UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് കേന്ദ്രത്തിലിരുന്ന് പണി തരുന്നത് കണ്ണന്താനം: പിണറായി

കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്.

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് പിന്നില്‍ പിന്നില്‍ മലയാളി മന്ത്രിക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിസഭയിലെ ഒരേയൊരു മലയാളി മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉദ്ദേശിച്ചാണ് പേരെടുത്ത് പറയാതെ മുഖ്യമന്ത്രി ഇക്കാര്യം ആരോപിച്ചത്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തിലെ സാങ്കേതികവശം പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നും ബദല്‍പാതയടക്കം സമിതി പരിശോധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായും കണ്ണന്താനം പറഞ്ഞിരുന്നു.

കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയ്ക്കും പങ്കുണ്ട്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആരോപിച്ചു. നിലവിലെ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്ന ആവശ്യം ഗഡ്കരി തള്ളിയിരുന്നു. മേല്‍പ്പാലം പ്രായോഗികമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതേസമയം പരിസ്ഥിതി നാശമുണ്ടാക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍