ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ വീണ്ടും

പാര്‍ട്ടിക്ക് അതീതനാവാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ശാസിച്ചത് പി ജയരാജന്റെ സാധ്യത ഇല്ലാതാക്കും എന്നു പൊതുവേ കരുതപ്പെട്ടിരുന്നു

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ തുടരും. പാര്‍ട്ടിക്ക് അതീതനാവാന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ശാസിച്ചത് പി ജയരാജന്റെ സാധ്യത ഇല്ലാതാക്കും എന്നു പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജയരാജനോളം ശക്തനായ മറ്റൊരാളെ കണ്ടെത്തുക പാര്‍ട്ടിക്ക് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പൊതു ചര്‍ച്ചയ്ക്കിടയില്‍ പി ജയരാജനും പി കെ ശ്രീമതി ടീച്ചര്‍ക്കുമെതിരെ പ്രതിനിധികളുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ച്ചയായി മൂന്നാം തവണയാണ് പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ലൈംഗിക വിവാദത്തില്‍ കുരുങ്ങി 2010ല്‍ പി ശശി പുറത്തായതിനെ തുടര്‍ന്നാണ് പി ജയരാജന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

49 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. ഇന്ന് കണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സഖാവ് പി അഥവാ കണ്ണൂരിലെ പാര്‍ട്ടി

പി ജയരാജനെ ഭയക്കുന്ന അഴിമതിയുടെ ‘രക്തതാരകങ്ങള്‍’

എന്റെ പടം വച്ച് ഫ്ലക്സ് വേണ്ട: സഖാക്കളോട് പി ജയരാജന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍