ന്യൂസ് അപ്ഡേറ്റ്സ്

എസ്ഡിപിഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് കോടിയേരി; വളര്‍ത്തിയത് സിപിഎം എന്ന് കുഞ്ഞാലിക്കുട്ടി

ഹിന്ദു മതത്തെ ഉപയോഗിക്കുന്ന ആര്‍എസ് എസിന്  സമാനമായാണ് എസ്ഡിപിഐ മുസ്ലീം മതത്തെ ഉപയോഗിക്കുന്നത്.

അഭിമന്യു വധക്കേസിലടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്ഡിപി ഐ എന്ന സംഘടന ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാല കൃഷണന്‍. ഹിന്ദു മതത്തെ ഉപയോഗിക്കുന്ന ആര്‍എസ് എസിന്  സമാനമായാണ് എസ്ഡിപിഐ മുസ്ലീം മതത്തെ ഉപയോഗിക്കുന്നത്. ഇത്തരം പശ്ചാത്തലമുള്ളവര്‍ പാര്‍ട്ടികളില്‍ കയറിപ്പറ്റുന്നതിനെ പറ്റി രാഷ്ട്രീയ പാര്‍ട്ടികള്‍ ജാത്രത പാലിക്കണെമെന്നും അദ്ദേഹം ആവശ്യ്‌പ്പെട്ടു.

അതേസമയം, സംഘപരിവാറിനെ എതിര്‍ക്കുന്നത് പോലെ എസ്ഡിപിഐയെയും എതിര്‍ക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും എസ്ഡിപിഐയെ വേരോടെ പിഴുതെറിയണമെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എസ് ഡിപിഐയെ സഹായിച്ച സിപിഎമ്മിനെ തിരിഞ്ഞു കൊത്തിയപ്പോഴാണ് പാര്‍ട്ടി നിലപാട് മാറ്റിയതെന്ന് മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എസ്ഡിപിഐയുമായുള്ള ബന്ധം നിഷേധിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ സിപിഎം. എന്നാല്‍ പല തദ്ദേശ സ്ഥാനങ്ങളിലും ഇപ്പോഴും സഖ്യം തുടരുകയാണ് മുമ്പ് പല പേരുകളില്‍ വന്നപ്പോഴും അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം തുടര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു ഡല്‍ഹിയില്‍ പ്രതികരിച്ചു. എസ്ഡിപി ഐയുടെ പ്രധാന ലക്ഷ്യം മുസ്ലിം ലീഗാണ്. ഇത്തരം പാര്‍ട്ടികളെ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദും കുഞ്ഞാലിക്കുട്ടിയുടേതിന് സമാനമായ അഭിപ്രായം പങ്കു വെച്ചിരുന്നു. “കേരളത്തിൽ മുസ്ലിം ലീഗിനെ മുഖ്യശത്രുവായി കണ്ട സിപിഎം വർഗ്ഗീയ സംഘടനകളെ പാലൂട്ടി വളർത്തുകയാണെന്ന്” മജീദ് പെരിന്തൽമണ്ണയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സി പി ഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗം പാലൊളി മുഹമ്മദ് കുട്ടി മജീദിനും മുസ്ലിം ലീഗിനും എതിരെ ആഞ്ഞടിച്ചിരുന്നു. ” പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകര പ്രസ്ഥാനങ്ങളെ വളർത്തുന്നതിലും അവർക്കു വേണ്ട എല്ലാ വിധ സഹായസഹകരണങ്ങളും ചെയ്തു പോന്ന, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്കെതിരായുള്ള കേസുകൾ പിൻവലിക്കുന്നതിന് വേണ്ടി ലീഗ് എംഎൽഎ കെ.എൻ.എ ഖാദർ അസംബ്ലിയിൽ വരെ നടത്തിയ ഇടപെടലുകൾ പത്രമാധ്യമങ്ങളിൽ വാർത്തയായതാണ്.” പാലോളി അഴിമുഖത്തോട് ഒരു സ്വകാര്യ അഭിമുഖത്തിൽ പറഞ്ഞു.

അഭിമന്യു വധക്കേസ്: പ്രധാന പ്രതി പിടിയില്‍

കൊലനടത്തിയത് ചുമരെഴുത്ത് മായ്ചതിനെന്ന് അറസ്റ്റിലായ മുഹമ്മദിന്റെ മൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍