ന്യൂസ് അപ്ഡേറ്റ്സ്

പി.കെ. ശശിക്കെതിരായ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ല, പാർട്ടിയുടെ കാര്യം പാർട്ടി നോക്കും : ഇ പി ജയരാജൻ

അതെ സമയം പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പീഡനപരാതി പാലക്കാട്ടെ ഡിവൈഎഫ്െഎ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സർക്കാരിന്റെ മുന്നിൽ ഇതുവരെ പ്രശ്നം വന്നിട്ടില്ല. പാർട്ടിയുടെ കാര്യം പാർട്ടി നോക്കുമെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.

അതെ സമയം പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പീഡനപരാതി പാലക്കാട്ടെ ഡിവൈഎഫ്െഎ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വനിതാ മെമ്പര്‍മാര്‍ ധാരാളമുളള സംഘടനയാണ് ഡിവൈഎഫ്െഎ. യുവതിയുടെ പരാതി കിട്ടിയില്ലെന്നാണു ജില്ലാ സെക്രട്ടറി പറയുന്നതെങ്കിലും പരാതി ഒഴിവാക്കാന്‍ ചില യുവ യുവ നേതാക്കള്‍ ഇടപെട്ടതായാണ് വിവരം. ശശിയെ സംരക്ഷിച്ച നിലപാടിനെതിരെ ഡിവൈഎഫ്എയിലും ഭിന്നത രൂക്ഷമാണ്.

കഴിഞ്ഞ ദിവസം ആണ് ഷൊർ‍‌ണൂർ എംഎൽഎ പികെ ശശി ലൈംഗികാക്രമണം നടത്തിയെന്ന് പാർട്ടിക്ക് പരാതി ലഭിച്ച വിവരം മാധ്യമങ്ങയിലൂടെ പുറം ലോകം അറിയുന്നത്. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് വനിതാ നേതാവ് പരാതി നൽകിയത്.

പരാതിയിന്മേൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ പ്രത്യേക സമിതിയിലെ കേന്ദ്ര നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ നേതാവും സമിതിയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍