TopTop
Begin typing your search above and press return to search.

'ബോഫോഴ്‌സ് കേസ് പ്രതി' രാജീവ് ഗാന്ധിയുടെ പേരില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ?: കോണ്‍ഗ്രസിനോട് വീണ്ടും മോദി

രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോഫോഴ്‌സ് കേസിലെ പ്രതിയായ രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം പൂര്‍ത്തിയായിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോണ്‍ഗ്രസിനോടുള്ള ഏറ്റവും പുതിയ വെല്ലുവിളി.

ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. രണ്ട് റൗണ്ട് കൂടി ബാക്കിയുണ്ട്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. കോണ്‍ഗ്രസിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ബോഫോഴ്‌സ് കേസിലെ പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ തിരഞ്ഞെടുപ്പിനെ നേരിടൂ.

നിങ്ങളുടെ പിതാവ് നമ്പര്‍ വണ്‍ അഴിമതിക്കാരനായാണ് മരിച്ചത് എന്ന് മോദി തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. താങ്കളുടെ കര്‍മ്മഫലം താങ്കളെ കാത്തിരിക്കുന്നു, സ്‌നേഹവും ആലിംഗനവും എന്നായിരുന്നു ഇതിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Next Story

Related Stories