Top

പിഎം നരേന്ദ്ര മോദി സിനിമ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് തീയറ്ററുകളില്‍

പിഎം നരേന്ദ്ര മോദി സിനിമ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് തീയറ്ററുകളില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടടെ ജീവചരിത്ര സിനിമ പിഎം നരേന്ദ്ര മോദി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11ന് തീയറ്ററുകളിലെത്തും. സിനിമയുടെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്.

ഏപ്രില്‍ 12ന് റിലീസ് ചെയ്യാനുള്ള തീരുമാനം പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയും സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇത് വീണ്ടും നീട്ടുകയുമായിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഏപ്രില്‍ എട്ടിന് പരിഗണിക്കും എന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 11ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം.

ഒമുംഗ് കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ വിവേക് ഒബ്‌റോയ് ആണ് നരേന്ദ്ര മോദിയാകുന്നത്. തിരഞ്ഞെടുപ്പ് ദിവസമുള്ള മോദി സിനിമയുടെ റിലീസിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം വിവേക് ഒബ്‌റോയ് ജുഡീഷ്യറി അടക്കമുള്ളവയ്ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു.

Next Story

Related Stories