UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ പൊലീസ് നടപടി ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ പോലെ: ചെന്നിത്തല

പിണറായി സര്‍ക്കാര്‍ ഭക്തരെ വെല്ലുവിളിക്കുകയാണ് എന്ന് ചെന്നിത്തല ആരോപിച്ചു. അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയിലെ പൊലീസ് നടപടി 1984ല്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാര്‍ ഭക്തരെ വെല്ലുവിളിക്കുകയാണ് എന്ന് ചെന്നിത്തല ആരോപിച്ചു. അറസ്റ്റ് ചെയ്തവരെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് എതിരായ സമരം യുഡിഎഫ് ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല അറിയിച്ചു. നാളെ യുഡിഎഫ് സംഘം ശബരിമല സന്ദര്‍ശിക്കും. സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഖാലിസ്ഥാന്‍ ഭീകരരെ ഒഴിപ്പിക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ഉത്തരവ് അനുസരിച്ച് സൈനിക നടപടിയുണ്ടായത്. ഇതിന്റെ പ്രതികാരമായാണ് സിഖ് അംഗരക്ഷകര്‍ 1984 ഒക്ടോബര്‍ 31ന് ഇന്ദിരയെ വെടിവച്ച് കൊന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍