TopTop
Begin typing your search above and press return to search.

പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും

പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രലില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടന്‍ പ്രകാശ് രാജ് ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കും. സ്വതന്ത്രനായാണ് പ്രകാശ് രാജ് ജനവിധി തേടുക. ട്വിറ്ററിലാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. പുതിയ യാത്രയ്ക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും പ്രകാശ് രാജ് നന്ദി പറഞ്ഞു. #citizensvoice #justasking എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്തിട്ടുണ്ട്. ബിജെപിയിലെ പിസി മോഹനാണ് നിലവില്‍ ബംഗളൂരു സെന്‍ട്രല്‍ എംപി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മോഹന്‍ ഇവിടെ എംപിയായത്.

സുഹൃത്തായ ഗൗരി ലങ്കേഷിനെ 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വധിച്ചതിന് പിന്നാലെയാണ് തുറന്ന രാഷ്ട്രീയ വിമര്‍ശനങ്ങളുമായി പ്രകാശ് രാജ് നിരന്തരം രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രകാശ് രാജ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അടക്കമുള്ളവര്‍ക്ക് വേണ്ടി പ്രചാരണം നടത്തി.



Next Story

Related Stories