ന്യൂസ് അപ്ഡേറ്റ്സ്

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍; തമിഴ്‌നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത്

നിലവിലെ ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയുന്നതോടെ പുതിയ ഗവര്‍ണര്‍മാര്‍ ചുമതലയേല്‍ക്കുമെന്നും രാഷ്ട്രപതിഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു

അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ബിജെപി നേതാവ് ബന്‍വാരിലാല്‍ പുരോഹിത് തമിഴ്‌നാട് ഗവര്‍ണര്‍ ആകും. അരുണാചല്‍ പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, അസാം,മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാരെ നിയോഗിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം ഇറക്കി.

പുതിയ ഗവര്‍ണര്‍മാരും സംസ്ഥാനങ്ങളും: ബിഡി മിശ്ര അരുണാചല്‍ പ്രദേശ്, സത്യപാല്‍ മാലിക് ബിഹാര്‍, ബന്‍വാരിലാല്‍ പുരോഹിത് തമിഴ്‌നാട്, പ്രൊഫ: ജഗദീശ് മുഖില്‍ അസം, ഗംഗാപ്രസാദ് മേഘാലയ, ദേവേന്ദ്രകുമാര്‍ ജോഷി ആന്തമാന്‍ നിക്കോബാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍