TopTop
Begin typing your search above and press return to search.

ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യ പ്രതിയായ സംഘപരിവാര്‍ നേതാവ്‌ അറസ്റ്റില്‍

ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യ പ്രതിയായ സംഘപരിവാര്‍ നേതാവ്‌ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപമുണ്ടാക്കുകയും പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ബജ്രംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തു. ഇയാളാണ് ഗോവധം ആരോപിച്ച് കലാപത്തിന് തുടക്കമിട്ടത്. യോഗേഷ് രാജിന്റെ പരാതിയില്‍ നേരത്തെ ഗോവധത്തിന് നാല് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മുസ്ലീങ്ങള്‍ പശുവിനെ അറക്കുന്നത് കണ്ടു എന്ന് പറഞ്ഞാണ് യോഗേഷ് പരാതി നല്‍കിയത്.

രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ യോഗേഷ് രാജ് കഴിഞ്ഞ രണ്ട് വര്‍ഷമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പ്രദേശത്ത് ആയുധങ്ങളുമായി പ്രകടനം നടത്തിയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും മുസ്ലീം പള്ളിയിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിനെതിരെയുമെല്ലാം യോഗേഷ് രാജ് നിരന്തര സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിരുന്നു. യോഗേഷിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയൊന്നും എടുത്തിരുന്നില്ല എന്ന ആക്ഷേപം പ്രദേശവാസികള്‍ക്കുണ്ടായിരുന്നു.

https://www.azhimukham.com/india-snatch-the-guns-attack-new-videos-shows-mob-shouting-bulandshahr-violence/

https://www.azhimukham.com/who-is-yogesh-raj-prime-accused-bulandshahr-mob-violence-cow-slaughter-protest-murder-police-inspector-subodh-kumar-singh/

https://www.azhimukham.com/india-up-violence-kasijang/


Next Story

Related Stories