ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ നാളെ രാത്രി മുതല്‍ ആറാം തീയതി രാത്രി വരെ നിരോധനാജ്ഞ

ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് പൂര്‍ണ സജ്ജമാണ് എന്നാണ് എസ് പി ടി നാരായണന്‍ പറഞ്ഞത്. മാധ്യമങ്ങളെ നേരത്തെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിമലയില്‍ നാളെ രാത്രി മുതല്‍ ആറാം തീയതി രാത്രി വരെ നിരോധനാജ്ഞ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. പത്തനംതിട്ട ജില്ല കളക്ടര്‍ പിബി നൂഹ് ആണ് ഇക്കാര്യം അറിയിച്ചത്. ചിത്തിര ആട്ട പൂജയ്ക്കായി അഞ്ചാം തീയതിയാണ് നട തുറക്കുന്നത്. റാന്നി വടശേരിക്കര മുതല്‍ സന്നിധാനം വരെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് പൂര്‍ണ സജ്ജമാണ് എന്നാണ് എസ് പി ടി നാരായണന്‍ പറഞ്ഞത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങളെ നേരത്തെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍