TopTop
Begin typing your search above and press return to search.

രാജ്യത്തിന് വേണ്ടിയുള്ള ഈ മരണത്തില്‍ അഭിമാനിക്കുന്നു: പുല്‍വാമയില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്ത് കുമാറിന്റെ സഹോദരന്‍

രാജ്യത്തിന് വേണ്ടിയുള്ള ഈ മരണത്തില്‍ അഭിമാനിക്കുന്നു: പുല്‍വാമയില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി വസന്ത് കുമാറിന്റെ സഹോദരന്‍

ഇന്നലെ ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപ്പോരയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ വിവി വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന്‍ സജീവന്‍. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സജീവന്‍ ഇക്കാര്യം പറഞ്ഞത്. വയനാട്ടിലെ ലക്കിടി സ്വദേശിയാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിവി വസന്തകുമാര്‍.

പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്. അഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് മരണ വാര്‍ത്തയെത്തിയത്. വസന്തകുമാറിന്റെ അച്ഛന്‍ മരിച്ച് ഏതാണ്ട് എട്ട് മാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചിരുന്നു.


Next Story

Related Stories