ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ സമരം സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ: പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള. കമ്മ്യൂണിസ്റ്റുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു അതിനെതിരെയാണ്. ഇതിനെതിരെ കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ അവരുടെ വീടുകളില്‍ പോകും. അല്ലാതെ സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാന്‍ വേണ്ടിയല്ല ഈ സമരമെന്നും അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്ക്കും അത്രേയുള്ളൂവെന്നും അഡ്വ.പിഎസ് ശ്രീധരന്‍ പിള്ള കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതെ സമയം ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ശശികലയോടാണ്,ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍