UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെന്നിത്തല എന്‍.എസ്.എസ് ബ്രാന്‍ഡ് അംബാസഡര്‍ ആവരുത്; മുഖ്യമന്ത്രിയോട് വനിതാ മതില്‍ നിര്‍ദേശിച്ചത് തങ്ങളാണെന്നും പുന്നല ശ്രീകുമാര്‍

വനിതാമതിൽ സംഘടിപ്പിക്കുന്നത‌് നവോത്ഥാനമൂല്യ സംരക്ഷണസമിതിയാണ്. നാടിന്റെ പൊതുതാൽപ്പര്യത്തിനുവേണ്ടി വിഭാഗീയ ചിന്താഗതികൾക്കതീതമായി ജനങ്ങളെ അണിനിരത്തുന്ന സമാനതയില്ലാത്ത ഒരു സംരംഭമായി വനിതാമതിൽ മാറും. –

വനിതാ മതിലില്‍ അണിനിരക്കുന്ന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപനം പദവിക്ക് യോജിച്ചതല്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാമതിലിന് വഴിയൊരുങ്ങിയതെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വനിത മതിലിനെ വർഗീയ മതിൽ എന്ന് വിശേഷിപ്പിച്ചിരുന്നു.

മറ്റ് സമുദായസംഘടനകളെ ‘എടുക്കാച്ചരക്കുകള്‍’ എന്ന് വിശേഷിപ്പിച്ചതിലൂടെ പരിപാടിയില്‍ പങ്കെടുക്കാത്ത എന്‍.എസ്.എസിനെ മഹത്വവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ചെന്നിത്തല എന്‍.എസ്.എസിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുരുങ്ങരുതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. എറണാകുളത്ത് കെ.പി.എം.എസ് സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ 190 സംഘടനകളെ കത്തയച്ച‌് വിളിച്ചിരുന്നു. അതിൽ 174 സംഘടനകൾ ആലോചനായോഗത്തിൽ പങ്കെടുത്തു. എൻഎസ‌്എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന, ദുരഭിമാനക്കൊലയും സദാചാര ആക്രമണങ്ങളും നടമാടുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സമൂഹമനഃസ്ഥിതിക്ക‌് ചികിത്സ അത്യാവശ്യമാണ‌്. മന്നത്ത‌് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട‌് തുടങ്ങിയ ഉൽപ്പതിഷ‌്ണുക്കളായ നവോത്ഥാന നായകരുടെ പിൻതലമുറയെന്ന‌് അവകാശപ്പെടുന്നവർ പിന്നോട്ട‌ുപോകുമ്പോൾ കെപിഎംഎസ‌് രണ്ടാം നവോത്ഥാനത്തിന‌് ഒപ്പമാണ‌്.

വനിതാമതിൽ സംഘടിപ്പിക്കുന്നത‌് നവോത്ഥാനമൂല്യ സംരക്ഷണസമിതിയാണ്. നാടിന്റെ പൊതുതാൽപ്പര്യത്തിനുവേണ്ടി വിഭാഗീയ ചിന്താഗതികൾക്കതീതമായി ജനങ്ങളെ അണിനിരത്തുന്ന സമാനതയില്ലാത്ത ഒരു സംരംഭമായി വനിതാമതിൽ മാറും. -ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിൽമാത്രമേ വികസനം സാധ്യമാക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ വനിതാമതിൽ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ പിന്തുണയ‌്ക്കാൻ തീരുമാനിച്ച കേരളത്തിലെ എൽഡിഎഫ‌് സർക്കാരിനെ അഭിനന്ദിക്കുകയാണ‌് വേണ്ടത‌്.

ശബരിമലയിൽ ഇപ്പോൾ സ‌്ത്രീകൾ പോയില്ലെങ്കിലും ഭാവിയിൽ അത‌ുണ്ടാകും. ആചാരങ്ങളെ പരിഷ‌്കരിക്കാൻ എന്നും നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നിലുണ്ടായിരുന്നു. കാനനക്ഷേത്രം, കാട്ട‌ുപാത, പോകാൻ ദുർഘടമായ വഴികൾ ഇതൊക്കെ ഉണ്ടായിരുന്ന കാലത്താണ‌് ശബരിമലയിൽ സ‌്ത്രീകൾ പോകാതിരുന്നത‌്. ഇപ്പോൾ സ്ഥിതി മാറി. അതിനാൽ മാറിയ സാഹചര്യത്തിൽ ആചാരങ്ങളും സ്വാഭാവികമായും മാറണമെന്നും അദ്ദേഹം പറഞ്ഞു.

ഹാദിയയുടെ പിതാവും രാഹുല്‍ ഈശ്വറും പിന്നെ വനിതാ മതില്‍ കര്‍സേവകന്‍ സുഗതനും; ചില ‘ഹിന്ദു സംസ്കാര’ അന്തര്‍ധാരകള്‍

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍