ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ ജനങ്ങളുടെ ദുഖത്തില്‍ റഷ്യ പങ്കുചേരുന്നു: പുടിന്‍

കേരളത്തിലെ ജനങ്ങളുടെ ദുഖത്തില്‍ റഷ്യ പങ്ക് ചേരുന്നതായും എത്രയും പെട്ടെന്ന് ഈ ദുരിതത്തില്‍ നിന്ന് കര കയറാന്‍ പരിക്കേറ്റവര്‍ അടക്കമുള്ള ഇവിടത്തെ ജനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും പുടിന്‍ അറിയിച്ചു.

പ്രളയദുരിതം നേരിടുന്ന കേരളത്തിലെ ജനങ്ങളുടെ ദുഖത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും പിന്തുണ അറിയിച്ചുകൊണ്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായാണ് പുടിന്‍ കത്തയച്ചിരിക്കുന്നത്. കേരളം നേരിടുന്ന പ്രളയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കേരളത്തിലെ ജനങ്ങളുടെ ദുഖത്തില്‍ റഷ്യ പങ്ക് ചേരുന്നതായും എത്രയും പെട്ടെന്ന് ഈ ദുരിതത്തില്‍ നിന്ന് കര കയറാന്‍ പരിക്കേറ്റവര്‍ അടക്കമുള്ള ഇവിടത്തെ ജനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നതായും പുടിന്‍ അറിയിച്ചു.

പുടിന്‍റെ കത്ത്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍