പ്രവാസം

കേരളത്തിന് ഖത്തറിന്റെ സഹായം 35 കോടി രൂപ

വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് പ്രത്യേക സഹായം നല്‍കുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് ഖത്തറിന്റെ ധനസഹായം അഞ്ച് മില്യണ്‍ ഡോളര്‍ (ഏതാണ്ട് 34.89 കോടി രൂപ). ഖത്തര്‍ ഭരണാധികാരി (അമീര്‍) ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ധനസഹായം പ്രഖ്യാപിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് പ്രത്യേക സഹായം നല്‍കുമെന്നും ഖത്തര്‍ അമീര്‍ അറിയിച്ചു.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീര്‍ സന്ദേശമയച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുശോചനമറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമടക്കം കേരളത്തിന് ആവശ്യമുള്ള എല്ലാ സഹായവും ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഖത്തര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍