വിമാനങ്ങളുടെ വില വിവരമില്ലാതെ റാഫേല്‍ സിഎജി റിപ്പോര്‍ട്ട് ഇന്ന് ലോക്‌സഭയില്‍; മെഹ്രിഷിയുടെ ഓഡിറ്റിംഗ് സഭയെ പ്രക്ഷുബ്ധമാക്കും

കരാര്‍ ഒപ്പ് വയ്ക്കുമ്പോള്‍ സാമ്പത്തികകാര്യ (economic affairs) സെക്രട്ടറിയായിരുന്ന രാജീവ് മെഹ്രിഷിയാണ് നിലവില്‍ സിഎജി. ഈ സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.

റാഫേല്‍ കരാര്‍ സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍്ട്ട് ഇന്ന് ലോക്‌സഭയില്‍ മേശപ്പുറത്ത് വച്ചേക്കും. ഇന്നലെ റിപ്പോര്‍ട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ചിരുന്നു. റാഫേല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ അട്ടിമറിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ ഒപ്പ് വയ്ക്കുമ്പോള്‍ സാമ്പത്തികകാര്യ (economic affairs) സെക്രട്ടറിയായിരുന്ന രാജീവ് മെഹ്രിഷിയാണ് നിലവില്‍ സിഎജി. ഈ സാഹചര്യത്തില്‍ സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് ലോക്‌സഭയെ പ്രക്ഷുബ്ധമാക്കിയേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി നിലവിലെ ബജറ്റ് സെഷന്റെ അവസാനത്തേതിന് തൊട്ടുമുമ്പുള്ള ദിവസമായ ഇന്ന് തന്നെ ലോക്‌സഭയില്‍ വയ്ക്കാനാണ് സാധ്യതയെന്നാണ് സൂചന.

അതേസമയം റാഫേല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. വില വിവരങ്ങള്‍ ഉള്‍്‌ക്കൊള്ളിക്കുന്നതിനെ ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ സെക്യൂരിറ്റി എഗ്രിമെന്റ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. അതേസമയം സിഎജി രാജീവ് മെഹ്രിഷിയുടെ നിഷ്പക്ഷത ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. രാജീവ് മെഹ്രിഷിയുടെ ഓഡിറ്റിംഗിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ഇതിനെ മറ്റൊരു അഴിമതിയായേ കാണാനാകൂ എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ധന മന്ത്രാലയത്തിന്റെ വാദം. എക്കണോമിക്‌സ് അഫയര്‍സ് സെക്രട്ടറിയായിരുന്ന രാജീവ് മെഹ്രിഷിയ്ക്ക് കരാര്‍ നടപടികളുമായി ബന്ധമില്ലെന്നും എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിക്കാണ് ബന്ധമെന്നുമാണ് ധന മന്ത്രാലയം വിശദീകരിക്കുന്നത്. റാഫേല്‍ കരാറില്‍ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് പറയുന്ന ദ ഹിന്ദു അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍