TopTop
Begin typing your search above and press return to search.

റാഫേല്‍‌: സിഎജി റിപ്പോര്‍ട്ടിന് അച്ചടിച്ച പേപ്പറിന്റെ വിലപോലുമില്ലെന്ന് കോണ്‍ഗ്രസ്

റാഫേല്‍‌: സിഎജി റിപ്പോര്‍ട്ടിന് അച്ചടിച്ച പേപ്പറിന്റെ വിലപോലുമില്ലെന്ന് കോണ്‍ഗ്രസ്
>സിഎജി റിപ്പോർട്ടിനെ തള്ളി ബിഎസ് പി നേതാവ് മായാവതി. റിപ്പോർട്ട് അപൂർണമാണ്. സത്യസന്ധതയിൽ സംശയം ഉളവാക്കുന്നതാണെന്നും മായാവതി പറയുന്നു. ബിജെപി സർക്കാറിന് കീഴിൽ ഭരണ ഘടനാ സ്ഥാപനങ്ങൾ നേരിടുന്ന സമ്മർദത്തിന്റെ തെളിവാണ് റിപ്പോർട്ട്. ഈ സാഹചര്യങ്ങൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും മായാവതി കുറ്റപ്പെടുത്തുന്നു.






റാഫേല്‍ കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചതിന് പിറകെ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. റിപ്പോർട്ട് വിചിത്രമെന്നാണ് പാർട്ടിയുടെ ആരോപണം.

യുപിഎ കാലത്തേക്കാൽ കുറഞ്ഞ വിലയിലാണ് വിമാനങ്ങൾ വാങ്ങുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിലയെ കുറിച്ചോ വില നിർണയത്തെ കുറിച്ചോ റിപ്പോർട്ട് പ്രതിപാതിക്കുന്നില്ല. സിഎജി റിപ്പോർട്ടിന് അത് അച്ചടിച്ച പേജിന്റെ വില പോലും ഇല്ലെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരികുറ്റപ്പെടുത്തി.

യുപിഎ കാലത്തേക്കാൾ 2.86 ശതമാനം കുറവെന്നാണ് പറയുന്നത്. എന്നാൽ യുപിഎ കാലത്തെ വിലയെന്നും, എന്താണ് എൻഡിഎ കാലത്തെ വിലയെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നില്ലെന്നും തിവാരി ആരോപിക്കുന്നു.




വിമാനങ്ങളുടെ വില യുപിഎ കാലത്തേക്കാള്‍ 2.8 ശതമാനം കുറഞ്ഞെന്ന് സിഎജി റിപ്പോര്‍ട്ട്. പുതിയ കരാറില്‍ ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റില്‍ 17.08 ശതമാനം ലാഭിക്കാന്‍ കഴിഞ്ഞു.






റാഫേല്‍ കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു. ലോക്സഭയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു.






മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം.




വിലയുടെ കാര്യത്തിലും വേഗത്തിലുള്ള ഡെലിവറിയുടെ കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സര്‍ക്കാരിന്റേയും അവകാശവാദങ്ങളെ തകര്‍ക്കുന്നതാണ് ഇന്ന് പുറത്തുവന്നിരിക്കുന്ന ദ ഹിന്ദു റിപ്പോര്‍ട്ട് എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.



പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും അരഡസന്‍ മന്ത്രിമാരും ഈ രാജ്യത്തെ ജനങ്ങളോട് പച്ചക്കള്ളങ്ങളാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.



യാതൊരു ആധികാരികതയുമില്ലാത്ത ഒരു റിപ്പോര്‍ട്ട് നല്‍കി സുപ്രീം കോടതിയെ ഇരുട്ടില്‍ നിര്‍ത്തിയ ഒരു സര്‍ക്കാര്‍ സിഎജി്ക്ക് ഇത് സംബന്ധിച്ച വിവരമൊന്നും നല്‍കിക്കാണില്ല, പ്രത്യേകിച്ച് വിരുദ്ധ താല്‍പര്യങ്ങളുടെ പേരില്‍ ആരോപണം നേരിടുന്ന ഒരാള്‍ സിഎജി തലവനാകുമ്പോള്‍ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ജെപിസി (സംയുക്ത പാര്‍ലമെന്ററി സമിതി) അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.



മോദി സര്‍ക്കാരിന്റെ കൂടുതല്‍ നുണകള്‍ പുറത്തുവരുകയാണ് എന്ന് സുപ്രീം കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. റാഫേല്‍ കരാര്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവരില്‍ ഒരാളാണ് പ്രശാന്ത് ഭൂഷണ്‍.



കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തന്നതായിരിക്കും സര്‍ക്കാരിന് നല്ലത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ് അഭിപ്രായപ്പെടുന്നു.


Next Story

Related Stories