ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ യുവതീ പ്രവേശനം നടന്നത് പ്രധാനമന്ത്രി മോദി പിന്തുണച്ചതിനാല്‍: മുഖ്യമന്ത്രി മനസിലാക്കണമെന്ന് രാഹുല്‍ ഈശ്വര്‍

തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോല്‍ എന്ന് മനസിലായില്ലേ – ഫേസ് ബുക്ക് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

ശബരിമലയില്‍ യുവതീ പ്രവേശനം നടന്നത് പ്രധാനമന്ത്രി മോദി പിന്തുണച്ചതിനാലാണെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ക്ഷേത്രത്തിന്റെ താക്കോല്‍ തന്ത്രിയുടെ കോന്തലയിലാണ് എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. അതിനുള്ള മറുപടിയാണ് നട അടച്ച് തന്ത്രി നല്‍കിയത്. നട അടക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ. തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോല്‍ എന്ന് മനസിലായില്ലേ – ഫേസ് ബുക്ക് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

രാത്രിയുടെ മറവിലാണ് യുവതികളെ സന്നിധാനത്തേയ്ക്ക് കടത്തിയത്. ഭക്തരോട് ഇവര്‍ ട്രാന്‍സജെന്‍ഡറുകളാണ് എന്നാണ് പൊലീസ് പറഞ്ഞത്. മുഖ്യമന്ത്രിയും പൊലീസും കാണിച്ചത് തരംതാണ പരിപാടിയാണ്. ഇത് ഹിന്ദുക്കളെ വഞ്ചിക്കുന്ന പരിപാടിയാണ്. കോടതിയില്‍ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍