ന്യൂസ് അപ്ഡേറ്റ്സ്

അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു; രാഹുല്‍ ഈശ്വര്‍ മടങ്ങി

ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുന്ന സാവകാശ ഹര്‍ജി തള്ളിയാല്‍ ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു

ശബരിമലയ്ക്ക് പോകുവാന്‍ എത്തിയ രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. അറസ്റ്റ് ചെയ്യുമെന്ന പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് മടങ്ങിയത്. ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുന്ന സാവകാശ ഹര്‍ജി തള്ളിയാല്‍ ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്ന് രാഹുല്‍ ഈശ്വര്‍ അറിയിച്ചു.

ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍, സംരക്ഷണ, സംഘടന നേതാക്കളെ കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മടങ്ങിയത്. സംഘര്‍ഷമൊഴിവാക്കുന്നതിനുമുള്ള മുന്‍കരുതലിന്റേയും ഭാഗമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ മരക്കൂട്ടത്തിനടുത്ത് വച്ച് പൊലീസ് അറസ്റ്റ് ഇന്നലെ ചെയ്തിരുന്നു. ശശികലയിപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസ സമരം നടത്തുകയാണ്. സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്ന പോലീസ് നിര്‍ദേശം അവര്‍ നിരാകരിച്ചു.

ആചാര സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ പൃഥ്വിപാലിനെ പമ്പയില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്തു. അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മസമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

ശബരിമലയില്‍ വരുന്ന പുരുഷന്മാരുടെ നൈഷ്ഠിക ബ്രഹ്മചാര്യവും പരിശോധിക്കേണ്ടതുണ്ട്: രാഹുല്‍ ഈശ്വര്‍

പിണറായി നവോത്ഥാന പ്രസംഗം നടത്തിയ തെരുവുകളിലിപ്പോൾ ആര് നടക്കണെമെന്ന് തീരുമാനിക്കുന്നത് സംഘപരിവാറാണ്

ശബരിമലയില്‍ അയ്യപ്പനുണ്ട്; നെടുമ്പാശേരിയിലോ?

LIVE: ശശികലയുടെ അറസ്റ്റ്: സ്റ്റേഷന്‍ ജാമ്യം നല്‍കാമെന്ന് പോലീസ്; ‘തന്നെ റിമാന്‍ഡ് ചെയ്‌തോളൂ’വെന്ന് ശശികല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍