UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഗാന്ധി രാജ്യം കണ്ട ഏറ്റവും വലിയ കോമാളി: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി എത്രത്തോളം പ്രചാരണം നടത്തുന്നോ അത്രത്തോളം ഞങ്ങള്‍ക്ക് സീറ്റുകള്‍ കൂടും – റാവു അഭിപ്രായപ്പെട്ടു.

രാജ്യം കണ്ട ഏറ്റവും വിലയ കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാന നിയമസഭ പിരിച്ചുവിട്ട് നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നതായുള്ള ഗവര്‍ണറുടെ പ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചന്ദ്രശേഖര റാവു രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്. രാഹുല്‍ ഗാന്ധി ഈ രാജ്യത്തെ എറ്റവും വലിയ കോമാളിയാണെന്ന് എല്ലാവര്‍ക്കുമറിയാം. നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതും കണ്ണിറുക്കിയതുമെല്ലാം എല്ലാവരും കണ്ടതാണ്. തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി രാഹുല്‍ ഗാന്ധി എത്രത്തോളം പ്രചാരണം നടത്തുന്നോ അത്രത്തോളം ഞങ്ങള്‍ക്ക് സീറ്റുകള്‍ കൂടും – റാവു അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അവകാശി മാത്രമാണ് രാഹുല്‍ ഗാന്ധി. തെലങ്കാനയിലെ ജനങ്ങള്‍ ഡല്‍ഹിയുടെ അടിമകളാകരുത്. തെലങ്കാനയ്ക്ക് വേണ്ട തീരുമാനങ്ങള്‍ ഇവിടെ തന്നെ എടുക്കണം. അതേസമയം ചന്ദ്രശേഖര്‍ റാവുവിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ആര്‍സി ഖുന്തിയ രംഗത്തെത്തി. ഒരു കോമാളിക്ക് മാത്രമേ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയൂ എന്ന് ഖുന്തിയ പരിഹസിച്ചു. സ്വന്തം കുടുംബത്തിന് വേണ്ടി അധികാരം ഉപയോഗിക്കുന്ന ചന്ദ്രശേഖര്‍ റാവുവിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള യാതൊരു യോഗ്യതയുമില്ലെന്നും ഖുന്തിയ അഭിപ്രായപ്പെട്ടു. അയാളൊരു ഹിറ്റ്‌ലറാണ്. അയാള്‍ അന്ധവിശ്വാസം കാരണം ഓഫീസില്‍ പോകാറില്ല – ഖുന്തിയ പറഞ്ഞു. ബിജെപിയുമായി രഹസ്യധാരണയിലാണ് ചന്ദ്രശേഖര റാവു മുന്നോട്ടുപോകുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍