ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് കൂടുതല്‍ ധനസഹായം നല്‍കണം, കൂടുതല്‍ സൈന്യത്തെ അയയ്ക്കണം: മോദിയോട് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ പ്രത്യേക സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും രാഹുല്‍ പറയുന്നു.

അതിരൂക്ഷമായ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന കേരളത്തിന് അടിയന്തരമായി കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതം നേരിടാന്‍ പ്രത്യേക സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തോട് പറഞ്ഞതായും രാഹുല്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ ആര്‍മി, നേവി യൂണിറ്റുകളെ സംസ്ഥാനത്തേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി അയയ്ക്കണമെന്നും പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടതായി രാഹുല്‍ പറയുന്നു.

കേരളത്തിന്റെ വെള്ളപ്പൊക്ക ദുരിതത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്നലെയും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാനും രാഹുല്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍